‘രേഖാചിത്രം’ മൊഴിമാറ്റം ചെയ്യാന്‍ താത്പര്യമില്ലെന്ന് സംവിധായകന്
Friday, January 17, 2025 6:08 AM IST
കൊച്ചി: ‘രേഖാചിത്രം’ സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലെന്ന് സംവിധായകന് ജോഫിന്‍ ടി. ചാക്കോ. അഞ്ചു വര്‍ഷത്തെ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. ചിത്രം മലയാളത്തില്‍ മാത്രം ഉദ്ദേശിച്ച് പുറത്തിറക്കിയതാണെന്നും ജോഫിന്‍ പറഞ്ഞു. തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ വിശേഷം എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ പഴയ കാലഘട്ടം സിനിമയില്‍ കാണിക്കാന്‍ ആർട്ടിഫിഷല്‍ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്നതിന്റെ സാധ്യതകളെ സ്ക്രീനില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം.
ആദ്യചിത്രത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു ‘രേഖാചിത്ര’മെന്നും ജോഫിന്‍ പറഞ്ഞു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരായ മേഘാ തോമസ്, ഭാമ അരുണ്‍, സറിന് ഷിഹാബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.