കണ്ണൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിന് ഐഎസ്ഒ അംഗീകാരം
Friday, January 17, 2025 6:07 AM IST
തിരുവനന്തപുരം: കണ്ണൂരിലെ റീജണൽ ഫോറൻസിക് സയൻസ് ലാബിന് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എൻ എബിഎൽ) നൽകുന്ന ഐഎസ്ഒ അംഗീകാരം ലഭിച്ചു. ഫോറൻസിക് അനാലിസിസിലും സർവീസ് ഡെലിവെറിയിലും ഉന്നത നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
ഈ രംഗത്ത് ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണ് കണ്ണൂർ ഫോറൻസിക് ലാബ്. 2020ൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിനു ഐഎസ്ഒ അംഗീകാരം ലഭിച്ചിരുന്നു.
ലാബിന്റെ മേധാവി എൻ.ആർ.ബുഷ്റാ ബീഗം എൻഎബിഎല്ലിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ട ചുമതല വഹിച്ചു. ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി മുൻ ഡയറക്ടറായ കെ.പി.എസ് കർത്ത അഡ്വൈസറുമാണ്.