കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
Friday, January 17, 2025 5:32 AM IST
കോതമംഗലം: കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
സൊസൈറ്റിയിൽ നിക്ഷേപിച്ച തുക മടക്കി നൽകാത്തതിനെ തുടർന്ന് കീരംപാറ സ്വദേശി ജില്ലാ സഹകരണ രജിസ്ട്രാർക്ക് നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് കുട്ടമ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.