150 കോണ്‍സ്റ്റബിൾ ഡ്രൈവർമാർ പോലീസിന്റെ ഭാഗമായി
Thursday, January 16, 2025 2:33 AM IST
രാമവർമപുരം (തൃശൂർ): മാറുന്ന കാലത്തിനനുസൃതമായ ആധുനിക സാങ്കേതികവിദ്യകൾ പരിശീലിക്കാനും ഉൾകൊള്ളാനും പുതിയ സേനാംഗങ്ങൾ പര്യാപ്തരാകണമെന്നു സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ്.
ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 150 പോലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർമാരുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ ഐആർബി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മലപ്പുറം എംഎസ്പി ബറ്റാലിയനിൽനിന്ന് 21 പേരും എസ്എപി ബറ്റാലിയനിൽനിന്ന് 43 പേരും കെഎപി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകളിൽനിന്ന് യഥാക്രമം 14, 12, 32, 15, 13 സേനാംഗങ്ങളുമാണ് പങ്കെടുത്തത്.
സ്ത്രീ-പുരുഷ വേർതിരിവ് ഒഴിവാക്കിക്കൊണ്ടുള്ള പ്രതിജ്ഞാവാചകം ഏറ്റുചൊല്ലിയാണു പുതിയ റിക്രൂട്ടുകൾ സേനാംഗങ്ങളായത്.