കെഎസ്ടിയു സംസ്ഥാന സമ്മേളനം കാസര്‍ഗോട്ട്
Friday, January 17, 2025 6:07 AM IST
കാസര്‍ഗോഡ്: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് 46-ാം സംസ്ഥാന സമ്മേളനം 19 മുതല്‍ 21 വരെ കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. 19നു വൈകുന്നേരം നാലിന് ഹാരിസ് ബീരാന് എംപി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എ.കെ.എം. അഷ്റഫ് എംഎല്‍എ സപ്ലിമെന്റ് പ്രകാശനം ചെയ്യും. 6.30നു നടക്കുന്ന സാംസ്കാരിക സമ്മേളനം എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
20നു രാവിലെ 11നു നടക്കുന്ന സമ്പൂർണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ മുഖ്യാതിഥിയായിരിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും .
ഉച്ചയ്ക്കു 12നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന ‘ചരിത്രവക്രീകരണം ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. ഡോ. അമൃത് ജി. കുമാര്‍ വിഷയാവതരണം നടത്തും.
തുടര്‍ന്ന് കാസര്‍ഗോഡ് നഗരത്തില്‍ അധ്യാപകറാലി നടക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ടി.വി. ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്യും. 21നു രാവിലെ 10നു നടക്കുന്ന പഠനസെഷന്‍ പി.കെ. അസീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനവും സൗഹൃദ സമ്മേളനവും ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യും.