മുനമ്പത്ത് 20ന് രാപകൽ സമരം
Friday, January 17, 2025 6:06 AM IST
കൊച്ചി: മുനമ്പം ഭൂസമരത്തിന്റെ നൂറാം ദിവസമായ 20ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസിന്റെ (ആക്ട്സ്) നേതൃത്വത്തില്‍ മുനമ്പത്ത് രാപകല്‍ സമരം നടത്തും. 20നു രാവിലെ 11 മുതല്‍ 21നു രാവിലെ 11 വരെയാണു സമരം.
വിവിധ ക്രൈസ്തവസഭകളുടെ ബിഷപ്പുമാരും പ്രതിനിധികളും സമരത്തില്‍ പങ്കെടുക്കുമെന്ന് ആക്ട്സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, കുരുവിള മാത്യൂസ്, ജോസഫ് ബെന്നി, ജോര്‍ജ് ഷൈന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.