തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ൽ ഉ​​​ദ്യോ​​​ഗ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ദേ​​​ശീ​​​യ തൊ​​​ഴി​​​ൽ സേ​​​വ​​​ന കേ​​​ന്ദ്രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി സം​​​യോ​​​ജി​​​ച്ച് പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട യു​​​വ​​​തീ യു​​​വാ​​​ക്ക​​​ൾ​​​ക്ക് വേ​​​ണ്ടി 27ന് ​​​സൗ​​​ജ​​​ന്യ പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി https://forms.gle/Q4EafyTPERN3Vn5P7 ഗൂ​​​ഗി​​​ൾ ലി​​​ങ്കി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ലി​​​ങ്കി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡേ​​​റ്റ​​​യും അ​​​വ​​​ര​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, ജാ​​​തി, വ​​​യ​​​സ്, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം 27ന് ​​​രാ​​​വി​​​ലെ 10ന് ​​​തൈ​​​ക്കാ​​​ട് ഗ​​​വ. സം​​​ഗീ​​​ത കോ​​​ള​​​ജി​​​നു സ​​​മീ​​​പ​​​മു​​​ള്ള നാ​​​ഷ​​​ണ​​​ൽ ക​​​രി​​​യ​​​ർ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ എ​​​സ്‌​​​സി/ എ​​​സ്ടി​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം. ഒ​​​ഴി​​​വ് സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് “National Career Service Centre for SC/STs, Trivandrum” എ​​​ന്ന ഫേ​​​സ്ബു​​​ക്ക് പേ​​​ജ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക അ​​​ല്ലെ​​​ങ്കി​​​ൽ 0471 2332113 എ​​​ന്ന ഫോ​​​ൺ ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.