എ.വി. ഗോപിനാഥിനെ സന്ദർശിച്ച് പി.വി. അൻവർ
Thursday, January 16, 2025 2:33 AM IST
പാലക്കാട്: കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥിനെ വീട്ടിൽ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. അൻവർ.
കോണ്‍ഗ്രസ് വിട്ടവരെയും നേതൃത്വവുമായി അകന്നുനില്‍ക്കുന്നവരെയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്‍വറിന്റെ പെരിങ്ങോട്ടുകുറുശിയിലേക്കുള്ള വരവ്.
വൈകാതെ തൃണമുല്‍ കോണ്‍ഗ്രസ് കേരളഘടകം യുഡിഎഫിന്റെ ഭാഗമാകുമെന്നും മികച്ച പദവി ഏറ്റെടുക്കാന്‍ തയാറാവണമെന്നും ഗോപിനാഥിനെ ഓര്‍മിപ്പിച്ചാണ് അന്‍വര്‍ മടങ്ങിയത്.