കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി
Thursday, January 16, 2025 2:33 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് കഴിഞ്ഞ ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തുതുടങ്ങി.
എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം ഒറ്റ ഗഡുവായി വിതരണം ചെയ്യുമെന്ന ഗതാഗത മന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാനായിരുന്നില്ല.
ഇത്തവണ 15 ദിവസം വൈകിയാണ് ശമ്പളം നൽകിയത്. കെഎസ്ആർടിസിയുടെ പണവും സർക്കാരിൽനിന്ന് ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപയും കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്.