ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് കെ. ജയകുമാറിന്
Friday, January 17, 2025 6:07 AM IST
ആലപ്പുഴ: ഡോ. സുകുമാര്‍ അഴീക്കോട് വിചാരവേദി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല കലാ- സാംസ്കാരിക പ്രവര്‍ത്തകനുള്ള 2024ലെ അഴീക്കോട് സ്മാരക അവാര്‍ഡ് ഗാനരചയിതാവും ചിത്രകാരനുമായ കെ. ജയകുമാറിന്. ഡോ. സുകുമാര്‍ അഴീക്കോടിന്റെ 13-ാം ചരമ വാര്‍ഷിക ദിനമായ 24 ന് നാലിന് തോട്ടപ്പള്ളി അഴീക്കോട് നഗറില്‍ നടക്കുന്ന ചടങ്ങില്‍ മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് അവാര്‍ഡ് സമ്മാനിക്കും.