തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ​​​ക്കു​​​മാ​​​യി 211 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

പൊ​​​തു​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് വി​​​നി​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​ന്ന ജ​​​ന​​​റ​​​ൽ പ​​​ർ​​​പ്പ​​​സ് ഫ​​​ണ്ടി​​​ന്‍റെ ഒ​​​രു ഗ​​​ഡു​​​കൂ​​​ടി​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് 150 കോ​​​ടി രൂ​​​പ ല​​​ഭി​​​ക്കും. ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് 10 കോ​​​ടി​​​യും ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്ക് ഏ​​​ഴു കോ​​​ടി​​​യും ല​​​ഭി​​​ക്കും.


മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ൾ​​​ക്ക് 26 കോ​​​ടി​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് 18 കോ​​​ടി​​​യും അ​​​നു​​​വ​​​ദി​​​ച്ചു. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​തി​​​ന​​​കം 10,222 കോ​​​ടി രൂ​​​പ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചു.