മുഖ്യമന്ത്രി ഉറപ്പുപാലിച്ചു: ജോസ് കെ. മാണി
Thursday, January 16, 2025 2:33 AM IST
കോട്ടയം: വനനിയമ ഭേദഗതിക്കുള്ള നടപടികള്‍ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിര്‍ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുള്‍പ്പെട്ടിരുന്നു.
കേരളാ കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വനനിയമ ഭേദഗതി നിര്‍ദേശങ്ങളിലുള്ള ആശങ്കകള്‍ അറിയിച്ചിരുന്നു. ജനവിരുദ്ധമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്ന ഉറപ്പ് അന്ന് മുഖ്യമന്ത്രി നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.