ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന: ഉന്നതതല അന്വേഷണം തുടങ്ങി
Friday, January 17, 2025 6:24 AM IST
കാക്കനാട്: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലിരിക്കെ ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയെന്ന ആരോപണത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയില്‍ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തുന്നത്. ജയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാര്‍ ഇന്നലെ രാവിലെ 10.40 ഓടെയാണു ജില്ലാ ജയിലിലെത്തിയത്. ജയില്‍ സൂപ്രണ്ടില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം സന്ദര്‍ശക രജിസ്റ്ററും പരിശോധിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്താനായാല്‍ മധ്യമേഖലാ ഡിഐജിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.