അൻവറിന്റെ കാര്യം യുഡിഎഫ് തീരുമാനിക്കും: കുഞ്ഞാലിക്കുട്ടി
Thursday, January 16, 2025 2:33 AM IST
കണ്ണൂർ: മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് യോഗത്തിലെ ചർച്ചയ്ക്കു ശേഷം ഈ കാര്യത്തിൽ തീരുമാനമെടുക്കും.
സിപിഎം ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയ കാര്യം അറിയില്ല. ആധികാരികമായ വിവരം ഈ കാര്യത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയിലെ ഒരു വിഭാഗവുമായുള്ള പ്രശ്നങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.