തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു പ​​​ര​​​സ്പ​​​രം ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കാ​​​ൻ നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ളു​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു നാ​​​ളെ തു​​​ട​​​ക്കം. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് ആ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ ആ​​​ദ്യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​ണ് നാ​​​ളെ സ​​​ഭ സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ ക​​​ട​​​ന്നുവ​​​ന്ന രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ​​​യും യു.​​​ആ​​​ർ. പ്ര​​​ദീ​​​പി​​​ന്‍റെ​​​യും ആ​​​ദ്യ​​​സ​​​മ്മേ​​​ള​​​നം കൂ​​​ടി​​​യാ​​​ണി​​​ത്. ഇ​​​വ​​​രി​​​ൽ പ്ര​​​ദീ​​​പ് മു​​​ന്പു നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ രാ​​​ഹു​​​ൽ തി​​​ക​​​ച്ചും പു​​​തു​​​മു​​​ഖ​​​മാ​​​ണ്. ര​​​ണ്ടു ടേ​​​മു​​​ക​​​ളി​​​ലാ​​​യി നി​​​ല​​​ന്പൂ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ഇ​​​ട​​​തു​​​സ്വ​​​ത​​​ന്ത്ര​​​ൻ പി.​​​വി. അ​​​ൻ​​​വ​​​ർ സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​കി​​​ല്ല എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ണ്ട്.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട്ടും വ​​​യ​​​നാ​​​ട്ടി​​​ലും നേ​​​ടി​​​യ വി​​​ജ​​​യം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടാ​​​മെ​​​ങ്കി​​​ൽ ചേ​​​ല​​​ക്ക​​​ര യു.​​​ആ​​​ർ. പ്ര​​​ദീ​​​പി​​​ലൂ​​​ടെ നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത് ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ടെ തെ​​​ളി​​​വാ​​​യി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാം.

ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് മു​​​ത​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ ത​​​ട്ടി​​​പ്പു​​​ക​​​ൾ നി​​​ര​​​ന്ത​​​ര​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ചുവ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് വ​​​യ​​​നാ​​​ട് ഡി​​​സി​​​സി ട്ര​​​ഷ​​​റ​​​റു​​​ടെ​​​യും മ​​​ക​​​ന്‍റെ​​​യും ആ​​​ത്മ​​​ഹ​​​ത്യ​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ന​​​ന്നാ​​​യി ബു​​​ദ്ധി​​​മു​​​ട്ടേ​​​ണ്ടി വ​​​രും.

കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത​​​ല​​​ത്തി​​​ലെ ഭി​​​ന്ന​​​ത​​​ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നം നോ​​​ട്ട​​​മി​​​ട്ട് ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നു പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​ഷ​​​യ​​​മാ​​​കും.

ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നു വി​​​വാ​​​ദ വ​​​ന​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി സ​​​ർ​​​ക്കാ​​​ർ ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യം സ​​​ഭാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു വ​​​രും. ഈ​​​യ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യം പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്.


പൂ​​​രം ക​​​ല​​​ക്ക​​​ലും എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നു ഡി​​​ജി​​​പി​​​യാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വും ഹി​​​ന്ദു ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പ് സൃ​​​ഷ്ടി​​​ച്ച കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ച്ച​​​തും സ​​​ഭാ​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

പാ​​​ല​​​ക്കാ​​​ട് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ൾ സ​​​ഭ​​​യി​​​ലും പ്ര​​​തി​​​ധ്വ​​​നി​​​ക്കും. ബി​​​ജെ​​​പി ധാ​​​ര​​​ണ​​​യു​​​ടെ പേ​​​രി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ൽ നി​​​ർ​​​ത്തു​​​ന്ന യു​​​ഡി​​​എ​​​ഫ് ത​​​ന്ത്രം ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ്ര​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ.

യു​​​ജി​​​സി ക​​​ര​​​ടു റെഗു​​​ലേ​​​ഷ​​​നെ​​​തി​​​രേ സ​​​ഭ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ച്ചേ​​​ക്കും. ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം പാ​​​സാ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത വ​​​ർ​​​ഷം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​ത്തെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് ആ​​​യി​​​രി​​​ക്കും ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത്.

സം​​​സ്ഥാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​ട്ടേ​​​റെ സാ​​​ന്പ​​​ത്തി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളും ഈ ​​​സ​​​മ്മേ​​​ള​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ​​​ജ​​​റ്റും ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​കും.

നാ​​​ളെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ സ​​​ഭാ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കി സ​​​ഭ പി​​​രി​​​യു​​​ന്ന​​​തി​​​നു പ​​​ക​​​രം ഇ​​​ത്ത​​​വ​​​ണ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മാ​​​ർ​​​ച്ച് 28 വ​​​രെ നീ​​​ളു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​കെ 27 ദി​​​വ​​​സം സ​​​ഭ ചേ​​​രും. ഈ ​​​മാ​​​സം 20, 21, 22 തീയതിക​​​ളി​​​ൽ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച ന​​​ട​​​ക്കും. ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം. ഫെ​​​ബ്രു​​​വ​​​രി 10, 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ബ​​​ജ​​​റ്റി​​​ന്മേ​​​ലു​​​ള്ള പൊ​​​തു​​​ച​​​ർ​​​ച്ച ന​​​ട​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 14 മു​​​ത​​​ൽ മാ​​​ർ​​​ച്ച് ര​​​ണ്ടു വ​​​രെ സ​​​ഭ ചേ​​​രി​​​ല്ല.