കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ നേതൃത്വ ക്യാമ്പിന് നാളെ തുടക്കം
Thursday, January 16, 2025 2:33 AM IST
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തിലുള്ള നേതൃത്വ ക്യാമ്പ് ‘എംപവര്‍’ നാളെ തുടങ്ങും.
എറണാകുളം പിഒസിയില്‍ നടക്കുന്ന ക്യാമ്പില്‍ ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന വിഷയത്തിലധിഷ്ഠിതമായി വിവിധ സെമിനാറുകള്‍, സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയിലൂടെ നയരൂപീകരണവും മൂന്നു വര്‍ഷത്തേക്കുള്ള കര്‍മ പരിപാടികളും ആവിഷ്കരിക്കും.
എല്ലാ രൂപതകളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ലെയ്റ്റി കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നടത്തും.
ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, അഡ്വ. ബിജു പറയന്നിലം, വി.വി.അഗസ്റ്റിന്, ട്രീസ ലിസ് സെബാസ്റ്റ്യന്‍, പ്രഫ.കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിക്കും.
വിവിധ സെഷനുകളിൽ ഡോ. പോള്‍ മുണ്ടാടന്‍, ജോസഫ് ബാബു, ഫാ. റോയി കണ്ണംചിറ, ഡോ. പീറ്റര്‍ എം. രാജ്, ഫാ. മൈക്കിള്‍ പുളിക്കല്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍, ഫാ. സബിന്‍ തൂമുള്ളില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, ടോം കുര്യാക്കോസ്, അരുണ്‍ ജോസ്, ബിജോയ് പാലക്കുന്നേല്‍, രാജേഷ് ജോണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പ് 18ന് സമാപിക്കും.