ഫേസ്ബുക്കില്‍ പരസ്യം നല്കി പണം തട്ടിയയാൾ അറസ്റ്റില്‍
Friday, January 17, 2025 6:08 AM IST
കൊച്ചി: ഫേസ്ബുക്കില്‍ പരസ്യം നല്കി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. തൃശൂര്‍ തിരുവില്വാമല സ്വദേശി എസ്. സുനില്‍ (31) ആണ് കളമശേരി പോലീസിന്റെ പിടിയിലായത്.
സംഭവത്തിനുപിന്നാലെ ഒളിവില്‍പ്പോയ പ്രതിയെ ഹരിയാനയിലെ ബിവാടി എന്ന സ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്. മൂന്നു ലക്ഷം രൂപ കൊടുത്താല്‍ ഏഴു ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കാമെന്നു വിശ്വസിപ്പിച്ച് കളമശേരി സ്വദേശിനിയില്‍ നിന്ന് 3,50,600 രൂപ തട്ടിയെടുക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.