മണിയാർ പദ്ധതി: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി
Monday, December 16, 2024 5:54 AM IST
തിരുവനന്തപുരം: കെഎസ്ഇബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഇതിന്മേൽ കർശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്നും അല്ലെങ്കിൽ ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സർക്കാർ കാണിക്കുന്ന ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും കത്തിൽ പറയുന്നു. പദ്ധതിയുടെ ബിഒടി കരാർ 25 വർഷത്തേക്കു നീട്ടി നൽകാനുള്ള നീക്കമാണ് സർക്കാർ നട ത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ട്. യൂണിറ്റിന് 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാർത്ഥ ലാഭം നോക്കി സ്വകാര്യ കന്പനിക്ക് തീറെഴുതാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.
നിരവധി കരാർ ലംഘനം നടത്തിയ കന്പനിക്ക് കരാർ നീട്ടി നൽകുന്നതിനു പിന്നിൽ അഴിമതിയല്ലാതെ മറ്റെന്താണ്. കരാർ നീട്ടി നൽകുക വഴികെ കെഎസ്ഇബി താത്പര്യമാണോ അതോ സ്വകാര്യ കന്പനിയുടെ താത്പര്യമാണോ സംരക്ഷിക്കുന്നത് എന്നറിയാൻ താത്പര്യമുണ്ടെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.