കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
Sunday, December 15, 2024 1:35 AM IST
ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പട്ടണക്കാട് സ്വദേശി ആർ.ആർ. ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരായിരുന്നു.
ദേശീയപാതയിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിന് മുന്നിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. കാർ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്ലർ ലോറിയിലിടിക്കുകയായിരുന്നു.