സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ മുതല്‍ക്കൂട്ട്: എം.കെ.സാനു
Monday, December 16, 2024 5:54 AM IST
കൊച്ചി: സിനിമയുടെ സ്വാധീനം കൂടിവരുന്ന കാലത്ത്, അതേക്കുറിച്ച് ഗൗരവമായ പഠനം നടത്തുന്ന പുസ്തകങ്ങള്‍ വലിയ മുതല്‍ക്കൂട്ടാണെന്ന് പ്രഫ.എം.കെ.സാനു. ലോകസിനിമയിലെ ഫ്രഞ്ച് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന് റോബര്‍ട്ട് ബ്രെസോണിനെക്കുറിച്ചും (1901-1999 ) അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെക്കുറിച്ചും തയാറാക്കിയ ‘റോബര്‍ട്ട് ബ്രെസോണ്‍ സിനിമാട്ടോഗ്രഫി’ എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറിയും തിരുവല്ല അതിരൂപത വൈദികനുമായ റവ.ഡോ. സിബു ഇരിമ്പിനിക്കലാണ് ബ്രെസോണിന്റെ സിനിമകളെ ദൈവശാസ്ത്രപശ്ചാത്തലത്തില് പഠനവിധേയമാക്കുന്ന ഗ്രന്ഥം തയാറാക്കിയത്. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഫ. ശിവപ്രസാദ് കവിയൂര്‍, ഡോ. ജിജി കൂട്ടുമ്മേല്‍, ബെന്നി പി. നായരമ്പലം, നടന് കൈലാഷ്, ഡോ. പ്രിമുസ് പെരിഞ്ചേരി, ഡോ. ജോര്‍ജ് തയ്യില്‍, സംവിധായകന് ജോസ് തോമസ്, സിറിയക് ആലഞ്ചേരി, റവ.ഡോ. സിബു ഇരിമ്പിനിക്കല്‍, അഡ്വ.റെനില്‍ എന്നിവര്‍ പ്രസംഗിച്ചു.