റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി
Monday, December 16, 2024 5:54 AM IST
കൊച്ചി: റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറിയും കേരള കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയുമായി നിയമിച്ചു. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലാണു നിയമനം നടത്തിയത്. ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായ ഒഴിവിലാണു നിയമനം.
കോട്ടപ്പുറം രൂപതാംഗമായ റവ. ഡോ. ജിജു അധ്യാപകന്, പരിശീലകന്, പ്രഭാഷകന്‍, സൈക്കോളജിസ്റ്റ് എന്നീ മേഖലകളില്‍ മികവറിയിച്ചിട്ടുണ്ട്. കെആര്‍എല്‍സിബിസി അസോ. ഡെപ്യൂട്ടി സെക്രട്ടറിയായും കെആര്‍എല്‍സിസി അസോ. ജനറല്‍ സെക്രട്ടറിയുമായും പ്രവര്‍ത്തിക്കുകയായിരുന്നു.