ഡോ.സിസ്റ്റര്‍ സോഫി റോസ് സിഎംസി ഹോളി ക്വീന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Monday, December 16, 2024 5:53 AM IST
ചങ്ങനാശേരി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ ചങ്ങനാശേരി ഹോളി ക്വീന്‍സ് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഡോ.സിസ്റ്റര്സോഫി റോസിനെ തെരഞ്ഞെടുത്തു.
വികര് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ മേരി ജെയ്സിലിയെയും കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ആനി തോമസ്, സിസ്റ്റര്‍ ജോവാന് ജേക്കബ്, സിസ്റ്റര്‍ എല്‍സിറ്റ തെരേസ്, സിസ്റ്റര്‍ ജിഷ ജയിംസ് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രൊവിന്‍ഷ്യല്‍ ഓഡിറ്ററായി സിസ്റ്റര്‍ റാണി റോസ്, പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റ്റര്‍ അലീനാ മരിയ, പ്രോവിന്‍സ് ഫിനാന്‍സ് സെക്രട്ടറിയായി സിസ്റ്റര്‍ സിസിലിയ എന്നിവരേയും തെരഞ്ഞെടുത്തു.