സിസ്റ്റർ ലിൻസ എസ്എബിഎസ് വിമൽറാണി പ്രൊവിൻഷ്യൽ സുപ്പീരിയർ
Monday, December 16, 2024 5:53 AM IST
പാലക്കാട്: വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനീസമൂഹത്തിന്റെ പാലക്കാട് വിമൽറാണി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ലിൻസ ആട്ടോക്കാരൻ എസ്എബിഎസ് തെരഞ്ഞെടുക്കപ്പെട്ടു.
അസി. പ്രൊവിൻഷ്യലായി സിസ്റ്റർ റോസിലിൻ പുല്ലേലിയും കൗണ്സിലേഴ്സായി സിസ്റ്റർ ലിസി മണവാളൻ, സിസ്റ്റർ റീന റോസ് ഇടശേരി, സിസ്റ്റർ എൽസി പോൾ ചിറക്ക മണവാളൻ എന്നിവരെയും, ഫിനാൻസ് ഓഫീസറായി സിസ്റ്റർ ശാലിനി വേഴപ്പറന്പിലിനെയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ മെറിൻ പോൾ പല്ലിശേരിയെയും തെരഞ്ഞെടുത്തു.