അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട്ട്
Monday, December 16, 2024 5:53 AM IST
തിരുവനന്തപുരം: നോർക്ക റൂട്ട്സ്-ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ബുധനാഴ്ച കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും.
രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവർ പ്രസംഗിക്കും.
നോർക്ക പദ്ധതികളുടെ അവതരണം നോർക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി നിർവഹിക്കും. തുടർന്ന് നോർക്ക പദ്ധതി ഗുണഭോക്താക്കൾ അനുഭവം പങ്കുവയ്ക്കും.