ഭരണപക്ഷത്തിന് സഭ നടത്താന്‍ താത്പര്യമില്ല: കെ.സി. വേണുഗോപാല്‍
Monday, December 16, 2024 5:53 AM IST
കൊച്ചി: ഭരണപക്ഷത്തിന് സഭ നടത്തണമെന്നു താത്പര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പാര്‍ലമെന്റ് തടസപ്പെടുത്തുകയല്ല പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പത്തു വര്‍ഷമായി ഭരണഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. മണിപ്പുര്‍ എന്ന വാക്കുപോലും ഉച്ചരിക്കുന്നില്ല. കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ച് നിലവില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളില്‍ കൂടിയാലോചനകള്‍ നടത്താറുണ്ട്, ആഭ്യന്തരകാര്യങ്ങളില്‍ പരസ്യപ്രസ്താവനകള്‍ അനുവദിക്കില്ല. അതു പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. പി.വി. അന്‍വര്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കൂടിക്കാഴ്ച നടത്തേണ്ടി വന്നാല്‍ അത് അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.