കേന്ദ്രസര്‍ക്കാര്‍ പകപോക്കുന്നു: മുഖ്യമന്ത്രി
Monday, December 16, 2024 5:54 AM IST
കാഞ്ഞങ്ങാട്: കേരളത്തോട് കേന്ദ്രം പകപോക്കുകയാണെന്നും അതിന്റെ തുടര്‍ച്ചയായാണ് വയനാട് ദുരന്തത്തില്‍പ്പോലും അര്‍ഹമായ സഹായം നിഷേധിക്കുന്നതന്നും മുഖ്യമന്ത്രി പിണറായി വിജയന്.
കാറ്റാടി എകെജി മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ -ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പച്ചക്കള്ളമാണു പറയുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളം കണക്ക് തയാറാക്കി നല്‍കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും കേന്ദ്രം കുറ്റപ്പെടുത്തുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.