അടിമാലി കാർമൽ ജ്യോതി ചാമ്പ്യൻമാർ
Monday, December 16, 2024 5:54 AM IST
കൊച്ചി: സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികൾക്കായി റോട്ടറി ഡിസ്ട്രിക്ട് 3201 സംഘടിപ്പിച്ച റോസസ് റോട്ടറി ഒളിന്പിക്സ് ഫോര്‍ സ്പെഷല്‍ എഡ്യുക്കേഷന്‍ സ്റ്റുഡന്റ്സ് ഒന്‍പതാമത് എഡിഷനിൽ അടിമാലി കാർമൽ ജ്യോതി തുടർച്ചയായ ആറാം തവണയും ചാമ്പ്യൻമാരായി.
130 പോയിന്റോടെയാണ് കാർമൽ ജ്യോതിയുടെ കിരീടനേട്ടം. ആലുവ യുസി കോളജില്‍ നടന്ന മേളയിൽ 94 പോയിന്റുമായി മൂവാറ്റുപുഴ നിർമല സദൻ രണ്ടാം സ്ഥാനവും 77 പോയിന്റുമായി പന്നിമറ്റം അനുഗ്രഹ നികേതൻ മൂന്നാം സ്ഥാനവും നേടി.
റോട്ടറി നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് മേള ഉദ്ഘാടനം ചെയ്തു.
എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 32 സ്പെഷല്‍ സ്കൂളുകളില്‍നിന്നായി 1200 ഓളം വിദ്യാര്‍ഥികളാണു റോസസില്‍ മാറ്റുരച്ചത്.