വയബലിറ്റി ഗ്യാപ് ഫണ്ട് : കേന്ദ്ര അവഗണന വീണ്ടുമെന്ന് വി.എൻ. വാസവൻ
Monday, December 16, 2024 5:54 AM IST
ഏറ്റുമാനൂർ: കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് വയബലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന തീരുമാനമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നത്. വിഴിഞ്ഞം പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്നുള്ളതാണ്. അതൊരു സ്വകാര്യ സംരംഭമല്ല. പദ്ധതിക്ക് സർക്കാർ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.