വിശദീകരണവുമായി യുട്യൂബ് ചാനലുകൾ
Sunday, December 15, 2024 1:35 AM IST
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ വിശദീകരണവുമായി സ്വകാര്യ യുട്യൂബ് ചാനല്‍ അധികൃതര്‍ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ക്കു പിന്നില്‍ മറ്റ് ലേണിംഗ് പ്ലാറ്റ്ഫോമുകളാണെന്നാണ് ഇവരുടെ ആരോപണം.
ക്രിസ്മസ് പരീക്ഷാ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യമുള്ളതാണ് എംഎസ് സൊലൂഷന്‍സ്, എഡ്യുപോര്‍ട്ട് തുടങ്ങിയ യുട്യൂബ് ചാനലുകളിലെ ചോദ്യങ്ങള്‍. ഇതോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന പരാതി മുറുകിയത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്ലസ് വണ്‍ കണക്ക് പരീക്ഷയ്ക്കു വന്ന 23 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ബുധനാഴ്ച രാത്രി സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന് പ്ലാറ്റ്ഫോമിലൂടെ പുറത്തു വന്നത്. ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെയാണു വീഡിയോ പറത്തു വന്നത്.
ബുധനാഴ്ച നടന്ന എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയില്‍ ആകെയുള്ള 80 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 70 ശതമാനവും ഓണ്‍ലൈന്‍ ചാനലിലൂടെ പുറത്തു വന്നിരുന്നു. സംഭവം ചര്‍ച്ചയായതിനെത്തുടര്‍ന്ന് കോഴിക്കോട്ട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ പൊതുവിദ്യഭ്യാസ വകുപ്പിനും പോലീസിനും പരാതിയും നല്‍കിയിരുന്നു.