കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് നേട്ടം
Monday, December 16, 2024 5:53 AM IST
തിരുവനന്തപുരം: മൂന്ന് മാസം കൊണ്ട് റിക്കാര്‍ഡ് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തീകരിച്ച് കെഎസ്ആര്‍ടിസി റിക്കാര്‍ഡ് നേട്ടത്തിലേക്ക്.
ഈയിടെ നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് വെബ്സൈറ്റായ www.onlineskrtc swift.com, മൊബൈല്‍ ആപ്ലിക്കേഷനായ ENTE KSRTC NEO OPRS വഴിയാണ് നേട്ടം കൈവരിച്ചത്.
സെപ്റ്റംബറില്‍ ആറിനു ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് മാന്റീസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയത്.
സെപ്റ്റംബറില്‍ 7,11,856 ടിക്കറ്റും ഒക്ടോബറില്‍ 6,67,498 ടിക്കറ്റുകളും നവംബര്‍ മാസത്തില്‍ 6,31,584 ടിക്കറ്റുകളും ഉള്‍പ്പെടെ 20,70,363 ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ ബുക്ക് ചെയ്തത്. ഇതുവഴി കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.