ചില നേതാക്കൾക്ക് പാർട്ടിയേക്കാൾ വലിയവരാണെന്ന ധാരണ: എം.വി. ഗോവിന്ദൻ
Monday, December 16, 2024 5:54 AM IST
ചെറുവത്തൂർ: എന്തു തോന്ന്യവാസം ചെയ്താലും ചോദിക്കാനും പറയാനും ആളില്ലെന്നു കരുതുന്ന ചിലർ പാർട്ടിയിൽ ഉണ്ടെന്നും താനില്ലെങ്കിൽ പാർട്ടി ഇല്ലെന്ന ധാരണ ചില നേതാക്കന്മാർക്കുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ ഒരാളും പാർട്ടിക്കു മുകളിലല്ലെന്നും ജനങ്ങളാണ് പാർട്ടിയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.