മുംബൈ-തിരുവനന്തപുരം നോർത്ത് ക്രിസ്മസ് സ്പെഷൽ ട്രെയിൻ
Sunday, December 15, 2024 12:30 AM IST
കൊല്ലം: ക്രിസ്മസിന്റെ തിരക്ക് പ്രമാണിച്ച് മുംബൈ-തിരുവനന്തപുരം റൂട്ടിൽ റെയിൽവേ പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് നടത്തുന്നു.
01463 ലോക്മാന്യ തിലക് - തിരുവനന്തപുരം സ്പെഷൽ 19, 26, ജനുവരി രണ്ട്, ഒമ്പത് തീയതികളിലാണ് സർവീസ് നടത്തുക. വൈകുന്നേരം നാലിന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം രാത്രി 10.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും.
തിരികെയുള്ള തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് (01464) എക്സ്പ്രസ് 21, 28, ജനുവരി നാല്, 11 തീയതികളിലും സർവീസ് നടത്തും. ഈ വണ്ടി വൈകുന്നേരം 4.20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 1.45 ന് ലോകമാന്യ തിലക് സ്റ്റേഷനിൽ എത്തും.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
രണ്ട് ടൂടയർ എസി, ആറ് ത്രീ ടയർ ഏസി, ഒമ്പത് സ്ലീപ്പർ, മൂന്ന് ജനറൽ, അംഗപരിമിതർക്കായി ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. എല്ലാം എൽഎച്ച്ബി കോച്ചുകളാണ്.