‘ജീസസ് ആന്‍ഡ് മദര്‍ മേരി’ടൈറ്റില്‍ പോസ്റ്റര്‍ മാര്‍പാപ്പ പ്രകാശനം ചെയ്തു
Saturday, December 14, 2024 2:17 AM IST
ഇരിങ്ങാലക്കുട: ലോകസിനിമാചരിത്രത്തില് ആദ്യമായി ത്രീഡിയില്‍ ഒരുങ്ങുന്ന ബൈബിള്‍ സിനിമ ജീസസ് ആന്‍ഡ് മദര്‍ മേരിയുടെ ടൈറ്റില്‍ പോസ്റ്റര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട സ്വദേശി റാഫേല്‍ പൊഴോലിപ്പറമ്പിലിന്റെ ഉടമസ്ഥതയിലുള്ള റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സാണ് ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ചിത്രം നിര്‍മിക്കുന്നത്.
തോമസ് ബെഞ്ചമിനാണ് സംവിധാനം. ജയിംസ് കാമറൂണ്‍ ചിത്രമായ അവതാറിന്റെ വിഷ്വല്‍ ഇഫക്ട് സൂപ്പര്‍വൈസര്‍ എന്നറിയപ്പെടുന്ന ചക്ക് കോമിസ്കിയും പ്രോജക്ടിനൊപ്പമുണ്ട്.
ബ്രിട്ടനിലും ഇറ്റലിയിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മക്കിനേറിയം എന്ന കമ്പനിയാണ് ചിത്രത്തിന്റെ പ്രോസ്തെറ്റിക് മേക്കപ്പ് ജോലികള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഖത്തര്‍ ആസ്ഥാനമായുള്ള വ്യവസായി ഡേവിസ് എടക്കളത്തൂരും ഇന്ത്യയില്‍നിന്നും യുഎഇയില്‍നിന്നുമുള്ള മറ്റു പത്തുപേരും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സഹനിര്‍മാതാക്കളില്‍ ഉള്‍പ്പെടുന്നു.