കേരള പോലീസിന് ജനസൗഹൃദ മുഖമെന്നു മുഖ്യമന്ത്രി
Sunday, December 15, 2024 12:30 AM IST
രാമവർപുരം (തൃശൂർ): പോലീസിന് ഇരുണ്ട കാലത്തിന്റെ ഒരു ചരിത്രമുണ്ടായിരുന്നെന്നും എന്നാൽ, ഇന്നു ജനസൗഹൃദത്തിന്റെ മുഖമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശൂർ പോലീസ് അക്കാഡമിയിൽ 31 എ ബാച്ച് സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, തെറ്റായ വഴിക്കു സഞ്ചരിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കെതിരേ കർശനനടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിശീലനകാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കു മുഖ്യമന്ത്രി ട്രോഫി വിതരണം ചെയ്തു. പോലീസ് മേധാവി ഷേക്ക് പർവേഷ് സാഹിബ്, പോലീസ് അക്കാദമി ഡയറക്ടർ എ. അക്ബർ തുടങ്ങിയവർ പങ്കെടുത്തു.
ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് 141 സബ് ഇൻസ്പെക്ടർമാർ സേനയുടെ ഭാഗമായത്.
പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിനായി ഡിസാസ്റ്റർ മാനേജ്മെന്റിൽ പ്രത്യേക പരിശീലനവും പുതിയ ബാച്ചിനു നൽകി.