ഹൃദയശസ്ത്രക്രിയാ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം
Sunday, December 15, 2024 12:30 AM IST
കൊച്ചി: ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷിക സമ്മേളനം കൊച്ചി ഹോട്ടൽ മാരിയറ്റിൽ ആരംഭിച്ചു.
ഐസിസികെ പ്രസിഡന്റ് ഡോ. എം. ആശിഷ് കുമാർ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൃദയചികിത്സാ രംഗത്തെ നൂതന ഇമേജിംഗ് സംവിധാനങ്ങൾ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.