തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി വ​​​രു​​​മാ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട്.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച 2023-24 ലെ ​​​ഇ​​​ന്ത്യ​​​യി​​​ലെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ ഹാ​​​ൻ​​​ഡ്ബു​​​ക്കി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളു​​​ള്ള​​​ത്.

നി​​​ർ​​​മാ​​​ണ, കാ​​​ർ​​​ഷി​​​ക, കാ​​​ർ​​​ഷി​​​കേ​​​ത​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന വേ​​​ത​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.


കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ശ​​​രാ​​​ശ​​​രി 894 രൂ​​​പ പ്ര​​​തി​​​ദി​​​ന വേ​​​ത​​​നം നേ​​​ടു​​​ന്നു. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി 417 രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ്- 292 രൂ​​​പ. വ്യ​​​വ​​​സാ​​​യ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ച ഗു​​​ജ​​​റാ​​​ത്തി​​​ലാ​​​ണ് മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വേ​​​ത​​​നം .

അ​​​വി​​​ടെ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ദി​​​ന വേ​​​ത​​​നം 344 രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. 552 രൂ​​​പ ല​​​ഭി​​​ക്കു​​​ന്ന ജ​​​മ്മു കാ​​​ശ്മീ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും 540 രൂ​​​പ​​​യു​​​ള്ള ത​​​മി​​​ഴ്നാ​​​ട് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തും നി​​​ൽ​​​ക്കു​​​ന്നു.