എയ്ഡഡ് മേഖലയിലെ നിയമനം; സർക്കുലർ പിൻവലിച്ചു
Saturday, December 14, 2024 2:17 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നവംബർ 30നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു.
ഈ സർക്കുലറിലെ നിർദേശങ്ങൾ നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ ഇറങ്ങി. എയ്ഡഡ് സ്കൂൾ നിയമനം തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സർക്കുലർ. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശാനുസരണം പൊതുവിദ്യാഭ്യസ ഡയറക്ടർ യോഗം വിളിച്ചിരുന്നു.
സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പ് മാനേജ്മെന്റുകൾ യോഗത്തിൽ അറിയിച്ചിരുന്നു.