അമൃതകിരണം മെഡി ഐക്യു സീസണ് 7 മത്സരം 29 ന്
Sunday, December 15, 2024 12:30 AM IST
കൊച്ചി: കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) സംഘടിപ്പിക്കുന്ന മെഡി ഐക്യുവിന്റെ ഏഴാമത് സീസണ് പ്രാഥമിക മത്സരങ്ങള്‍ 29ന് നടക്കും.
ഓരോ ജില്ലയിലെയും പ്രാഥമിക മത്സരങ്ങളില്‍ വിജയിയാകുന്ന ടീമിന് 2025 ജനുവരി 18ന് കുമരകത്ത് നടക്കുന്ന മെഗാ ഫൈനലില്‍ പങ്കെടുക്കാം.
ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തുന്ന മത്സരത്തില്‍ ഓരോ സ്കൂളില്‍നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് അവാർഡുകൾ നല്‍കും. രജിസ്ട്രേഷന് സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാനായി https://forms.gle/ 5BFK7z CNmsuN43jY8 എന്ന ഗൂഗിള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവസാന തീയതി 25.