പനയന്പാടത്തെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കും: മന്ത്രി ഗണേഷ് കുമാർ
Sunday, December 15, 2024 12:30 AM IST
പാലക്കാട്: അപകടം നടന്ന പനയന്പാടത്തെ റോഡ് നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.
ലോറി മറിഞ്ഞ് നാലു വിദ്യാർഥിനികൾ മരിച്ച പനയന്പാടത്തെ അപകടസ്ഥലവും റോഡിലെ പ്രശ്നങ്ങളും നേരിട്ടെത്തി മനസിലാക്കിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
റോഡിന്റെ നിർമാണം അശാസ്ത്രീയമാണ്. ഒരുവശത്തു കൂടുതൽ വീതിയും മറുവശത്തു കുറഞ്ഞ വീതിയുമാണുള്ളത്. ഇതു പരിഹരിക്കാൻ റോഡിന്റെ നടുവിലെ മാർക്ക് രണ്ടു മീറ്റർ മാറ്റിവരയ്ക്കും.
അടിയന്തരമായി ഡിവൈഡർ സ്ഥാപിക്കും. അപകടത്തിനു കാരണമാകുന്ന വലതുഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡ് ഇടതുഭാഗത്തേക്കു മാറ്റാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.