കാലാവസ്ഥാ വിദ്യാഭ്യാസം: ലോ കോളജും ലൈഡന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
Sunday, December 15, 2024 12:30 AM IST
കൊച്ചി: കാലാവസ്ഥാവ്യതിയാന നിയമ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എറണാകുളം ഗവ. ലോ കോളജും നെതര്‍ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്സിറ്റിയും സഹകരിച്ചു പ്രവര്‍ത്തിക്കും.
ഇന്തോ-ഡച്ച് സെന്റര്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ലോ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ വഴിയാണു സഹകരണം. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.