കേരളം മുതിര്‍ന്ന പൗരന്മാരുടെ മാത്രം സ്വര്‍ഗമാകരുത്: യൂസഫലി
Sunday, December 15, 2024 12:30 AM IST
കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ മാത്രം സ്വര്‍ഗമായി മാറരുതെന്ന് എം.എ. യൂസഫലി. കോട്ടയം മണിപ്പുഴയില്‍ എംസി റോഡിനരികിലെ ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ലൂലു ഗ്രൂപ്പ് ഇന്റർനാഷണല്‍ ചെയര്മാന് എം.എ. യുസഫലി.
നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്കു പോകുകയാണ്. കേരളത്തില്‍ പുതിയ പദ്ധതികള്‍ വരണം. പഴയനിയമങ്ങള് മാറി പുതിയ നിയമങ്ങള്‍ വരണം, വാണിജ്യ പദ്ധതികള്‍ വരണം.
മൂന്നു കാര്യങ്ങളാണ് ഞാന്‍ സഹപ്രവര്‍ത്തകരോടു പറയാറുള്ളത്. കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. സക്കാരിനെയോ കസ്റ്റമറിനെയോ കമ്പനിയെയോ പറ്റിച്ചു പണമുണ്ടാക്കരുത്.
ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളു. പണം സമ്പാദിക്കാന്‍ വേണ്ടിയുള്ള ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്ല. പണം സമ്പാദിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. ഇത് കോട്ടയത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണെന്നും യുസഫലി പറഞ്ഞു.