പ​​​​​രി​​​​​യാ​​​​​രം(​​​ക​​​ണ്ണൂ​​​ർ): എ​​​​​ഡി​​​​​എം ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് വി​​​​​വാ​​​​​ദ പെ​​​​​ട്രോ​​​​​ൾ പ​​​​​മ്പ് അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൻ ടി.​​​​​വി. പ്ര​​​​​ശാ​​​​​ന്ത​​​​​ിനെ ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ക​​​​​ണ്ണൂ​​​​​ർ ഗ​​​​​വ. മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ സെ​​​​​ക്‌​​​ഷ​​​​​ൻ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ പ്ര​​​​​ശാ​​​​​ന്ത​​​​​് സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ലി​​​​​രി​​​​​ക്കെ പെ​​​​​ട്രോ​​​​​ൾ പ​​​​​മ്പി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​ത് ച​​​​​ട്ട​​​​​ലം​​​​​ഘ​​​​​ന​​​​​മാ​​​​​ണെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി. ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ത്ത​​​​​ത്.

മൂ​​​​​ന്നു ദി​​​​​വ​​​​​സം മു​​​​​ന്പ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി (ആ​​​​​രോ​​​​​ഗ്യം) രാ​​​​​ജ​​​​​ൻ ഖോ​​​​​ബ്ര​​​​​ഗ​​​​​ഡെ​​​​​യും മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ൻ ജോ​​​​​യി​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​കെ.​​​​​വി. വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നും മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ​​​​​ത്തി അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും പ്ര​​​​​ശാ​​​​​ന്ത​​​​​ിന്‍റെ മൊ​​​​​ഴി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഇ​​​​​ൻ ചാ​​​​​ർ​​​​​ജ് ഡോ. ​​​​​ഷീ​​​​​ബ ദാ​​​​​മോ​​​​​ദ​​​​​ര​​​​​ൻ, ആ​​​​​ശു​​​​​പ​​​​​ത്രി സൂ​​​​​പ്ര​​​​​ണ്ട് ഡോ.​​ ​​​കെ.​​ സു​​​​​ദീ​​​​​പ് എ​​​​​ന്നി​​​​​വ​​​​​രി​​​​​ൽ​​​​​നി​​​​​ന്നും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ടി.​​​​​വി. പ്ര​​​​​ശാ​​​​​ന്ത​​് പെ​​​​​ട്രോ​​​​​ള്‍ പ​​​​​മ്പ് തു​​​​​ട​​​​​ങ്ങാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി​​​​​യ​​​​​ത് സ​​​​​ര്‍​വീ​​​​​സ് ച​​​​​ട്ട​​​​​ങ്ങ​​​​​ള്‍ ലം​​​​​ഘി​​​​​ച്ചാ​​​​​ണെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. പ​​​​​മ്പ് തു​​​​​ട​​​​​ങ്ങാ​​​​​ന്‍ വകുപ്പുതല അ​​​​​നു​​​​​മ​​​​​തി തേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും സ​​​​​ര്‍​ക്കാ​​​​​ര്‍ സ​​​​​ര്‍​വീ​​​​​സി​​​​​ലി​​​​​രി​​​​​ക്കെ മ​​​​​റ്റു വ​​​​​രു​​​​​മാ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ള്‍ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന സ​​​​​ര്‍​വീ​​​​​സ് റൂ​​​​​ള്‍ ലം​​​​​ഘി​​​​​ച്ച​​​​​താ​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. പ​​​​​മ്പ് തു​​​​​ട​​​​​ങ്ങാ​​​​​ന്‍ പ്ര​​​​​ത്യേ​​​​​ക അ​​​​​നു​​​​​മ​​​​​തി വേ​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന പ്ര​​​​​ശാ​​​​​ന്ത​​​​​ിന്‍റെ മൊ​​​​​ഴി ത​​​​​ള്ളി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം വ​​​​​കു​​​​​പ്പു​​​​​ത​​​​​ല ന​​​​​ട​​​​​പ​​​​​ടി​​​​​ക്ക് ശി​​​​​പാ​​​​​ര്‍​ശ ന​​​​​ല്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


പ്ര​​​​​ശാ​​​​​ന്ത​​​​​ിന്‍റെ മൊ​​​​​ഴി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ അ​​​​​ന്വേ​​​​​ഷ​​​​​ണസം​​​​​ഘ​​​​​മെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ എ​​​​​ൻ​​​​​ജി​​​​​ഒ യൂ​​​​​ണി​​​​​യ​​​​​ൻ നേ​​​​​താ​​​​​വ് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി കൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് എ​​​​​ൻ​​​​​ജി​​​​​ഒ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി​​​​​ക്ക് പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​തി​​​​​നി​​​​​ടെ, ​​​പ്ര​​​​​ശാ​​​​​ന്ത​​​് ഇ​​​​​ന്ന​​​​​ലെ അ​​​​​വ​​​​​ധി അ​​​​​പേ​​​​​ക്ഷ നീ​​​​​ട്ടി​​​​​ ന​​​​​ൽ​​​​​കാ​​​​​ൻ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ഓ​​​​​ഫീസി​​​​​ലെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. കൈ​​​​​ക്കൂ​​​​​ലി ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പ്ര​​​​​ശാ​​​​ന്ത് അ​​​​​വ​​​​​ധി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. വീ​​​​​ണ്ടും 10 ദി​​​​​വ​​​​​സ​​​​​ത്തെ അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ണ് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഓ​​​​​ഫീ​​​​​സി​​​​​ൽ ഇ​​​​​ന്ന​​​​​ലെ അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.