തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 3500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ബ​​​​ജ​​​​റ്റ് കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ കാ​​​​ര്‍​ഷി​​​​ക ഗ്രാ​​​​മവി​​​​ക​​​​സ​​​​ന ബാ​​​​ങ്ക് ഐ​​​​ക​​​​ക​​​​ണ്ഠ്യേ​​​​ന പാ​​​​സാ​​​​ക്കി. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം വാ​​​​ര്‍​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗം ചേ​​​​ര്‍​ന്നാ​​​​ണ് ബ​​​​ജ​​​​റ്റി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​​ സി.​​​​കെ. ഷാ​​​​ജി​​​​മോ​​​​ഹ​​​​ന്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

കൂ​​​​ടാ​​​​തെ വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ 52 പേ​​​​രു​​​​ടെ വാ​​​​യ്പ​​​​ക​​​​ള്‍ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി. ,05,66,128 രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ​​​​യാ​​​​ണ് എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​ന്‍ തി​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​നി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ള്ള വാ​​​​യ്പ​​​​യു​​​​ടെ പ​​​​ലി​​​​ശ 10 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍ താ​​​​ഴെ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്യ​​​​ക്ത​​​​മാ​​​​ക്കി. 2024 മാ​​​​ര്‍​ച്ച് 31ലെ ​​​​ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം വാ​​​​യ്പ 7824.75 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​കവ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ബാ​​​​ങ്കി​​​​ന് 35.496 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യ​​​​മു​​​​ണ്ടാ​​​​യെ​​​​ന്നും ഷാ​​​​ജി​​​​മോ​​​​ഹ​​​​ന്‍ പ​​​​റ​​​​ഞ്ഞു.


ബ​​​​ജ​​​​റ്റ് യോ​​​​ഗം അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മം; നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ കാ​​​​ര്‍​ഷി​​​​ക ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ബ​​​​ജ​​​​റ്റ് പാ​​​​സാ​​​​ക്കാ​​​​നാ​​​​യി വി​​​​ളി​​​​ച്ചുചേ​​​​ര്‍​ത്ത വാ​​​​ര്‍​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗം പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഗു​​​​ണ്ട​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള സി​​​​പി​​​​എം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​കെ. ഷാ​​​​ജി മോ​​​​ഹ​​​​ന്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.