ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജാ ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം മ​ഹോ​ത്സ​വം ഇ​ന്ന് ന​ട​ക്കും. പു​ല​ർ​ച്ചെ നാ​ലി​ന് ന​ട​തു​റ​ക്കും.

കു​ടും​ബ​ക്കാ​ര​ണ​വ​ർ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ നാ​ഗ​രാ​ജാ​വി​നും സ​ർ​പ്പ​യ​ക്ഷി​ക്കും തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള പൂ​ജ​യാ​രം​ഭി​ക്കും.

രാ​വി​ലെ എ​ട്ടി​ന് വ​ലി​യ​മ്മ സാ​വി​ത്രി അ​ന്ത​ർ​ജ​നം മ​ണ്ണാ​റ​ശാ​ല ഇ​ല്ല​ത്തെ പു​രാ​ത​ന നി​ല​വ​റ​യു​ടെ തെ​ക്കേ​ത്ത​ള​ത്തി​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ൽ​കും.