തൃ​​​ശൂ​​​ർ: ഓ​​​ഹ​​​രി​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചാ​​​ൽ 500 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ പ​​​ണം ലാഭമുണ്ടാക്കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് വി​​​യ്യൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ ഒ​​​രു​ കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ.

വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ബാങ്ക്‌ അ​​​ക്കൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു​ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പി​​​ൽ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കൊ​​​ട്ട​​​ൻ​​​ചാ​​​ൽ ഒ​​​ള​​​ക​​​വ കാ​​​വു​​​ങ്ങ​​​ൽ കെ. ​​​മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ (26), വേ​​​ങ്ങ​​​ര ചേ​​​റൂ​​​ർ ക​​​രു​​​ന്പ​​​ൻ വീ​​​ട്ടി​​​ൽ ഖാ​​​ദ​​​ർ ഷെ​​​രീ​​​ഫ് (37) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഏ​​​പ്രി​​​ലി​​​ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. സി​​​ഐ​​​എ​​​ൻ​​​വി എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ ഫ്രാ​​​ഞ്ചൈ​​​സി​​​യി​​​ൽ​​​നി​​​ന്നെ​​​ന്ന വ്യാ​​​ജേ​​​ന ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് 1,24,80,000 രൂ​​​പ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ലി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ബാങ്ക്‌ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണു പ​​​ണം അ​​​യ​​​ച്ച​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തി.


സി​​​റ്റി ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ വൈ. ​​​നി​​​സാ​​​മു​​​ദീ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​സ്ഐ​​​മാ​​​രാ​​​യ ജ​​​യ​​​പ്ര​​​ദീ​​​പ്, കെ.​​​എ​​​സ്. സ​​​ന്തോ​​​ഷ്, സു​​​ധീ​​​പ്, എ​​​എ​​​സ്ഐ ജെ​​​സി ചെ​​​റി​​​യാ​​​ൻ, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ സ​​​ച്ചി​​​ൻ​​​ദേ​​​വ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.