കൊ​​​ച്ചി: ഉ​​​പ​​​യോ​​​ഗ് നി​​​ധി നി​​​ക്ഷേ​​​പ​​​ത്ത​​​ട്ടി​​​പ്പി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന് 4.68 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കാ​​​ന്‍ ഉ​​​ത്ത​​​ര​​​വ്. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തേ​​​ക്ക് 12.5 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​​യ്തു വ​​​ന്‍ നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ച ഉ​​​പ​​​യോ​​​ഗ് നി​​​ധി ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​ന്‍ ര​​​മേ​​​ശ് വി​​​ശ്വ​​​നാ​​​ഥ​​​നെ​​​തി​​​രേ ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി വി​​​ഘ്‌​​​നേ​​​ഷ് ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് 4,68,000 രൂ​​​പ നി​​​ക്ഷേ​​​പ​​​ക​​​നു ന​​​ല്‍കാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ​​​ത​​​ര്‍ക്ക പ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​രു​​​ന്ന ഉ​​​പ​​​യോ​​​ഗ് നി​​​ധി ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​നം പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ല്‍നി​​​ന്ന് റി​​​ക്ക​​​റിം​​​ഗ് ഡെ​​​പ്പോ​​​സി​​​റ്റാ​​​യി 1,60,000 രൂ​​​പ​​​യും ഫി​​​ക്‌​​​സ്ഡ് ഡെ​​​പ്പോ​​​സി​​​റ്റാ​​​യി 3,00,000 രൂ​​​പ​​​യും നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം സ്ഥാ​​​പ​​​നം അ​​​ട​​​ച്ചു​​​പൂ​​​ട്ടി. നി​​​ക്ഷേ​​​പ​​​ത്തു​​​ക ന​​​ല്‍കി​​​യു​​​മി​​​ല്ല. 4,60,000 രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ 3,18,000 രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ രേ​​​ഖ​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 3,18,000 രൂ​​​പ വാ​​​ഗ്ദാ​​​നം ചെ​​​യ്ത പ​​​ലി​​​ശ​​​സ​​​ഹി​​​തം പ​​​രാ​​​തി​​​ക്കാ​​​ര​​​ന് എ​​​തി​​​ര്‍ക​​​ക്ഷി തി​​​രി​​​കെ ന​​​ല്‍കാ​​​നും കൂ​​​ടാ​​​തെ ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​വും 50,000 രൂ​​​പ കോ​​​ട​​​തി​​​ച്ചെ​​​ല​​​വും 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍കാ​​​നും ഡി.​​​ബി. ബി​​​നു അ​​​ധ്യ​​​ക്ഷ​​​നും വി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ടി.​​​എ​​​ന്‍. ശ്രീ​​​വി​​​ദ്യ എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു. പ​​​രാ​​​തി​​​ക്കാ​​​ര​​​നു​​​വേ​​​ണ്ടി അ​​​ഡ്വ. ബി​​​ജു എം. ​​​ചാ​​​ക്കോ ഹാ​​​ജ​​​രാ​​​യി.