കൊ​​ച്ചി: ബി​​സി​​ന​​സ് രം​​ഗ​​ത്ത് പു​​തു​​മ തേ​​ടാ​​നും പു​​തി​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​ഠി​​ക്കാ​​നും ത​​യാ​​റാ​​കു​​ന്ന​​വ​​ര്‍ക്കാ​​ണ് പു​​രോ​​ഗ​​തി​​യു​​ണ്ടാ​​കു​​ക​​യെ​​ന്ന് ഹെ​​ര്‍ബ​​ല്‍ ഐ​​സൊ​​ലേ​​റ്റ്സ് ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ന്തൈ​​റ്റ് ഇ​​ന്‍ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ജേ​​ക്ക​​ബ് നൈ​​നാ​​ന്‍. കേ​​ര​​ള മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഇ​​ന്‍സ്പെ​​യ​​ര്‍ സീ​​രി​​സി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ക​​മ്പ​​നി വ​​ള​​രു​​മ്പോ​​ള്‍ കൂ​​ടെ​​യു​​ള്ള എ​​ല്ലാ​​വ​​രും വ​​ള​​രു​​ക​​യെ​​ന്ന ന​​യം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും സ​​ന്തു​​ഷ്‌​​ട​​രാ​​യ ജീ​​വ​​ന​​ക്കാ​​ര്‍ വ​​ള​​ര്‍ച്ച​​യി​​ല്‍ പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​ണെ​​ന്നും ജേ​​ക്ക​​ബ് നൈ​​നാ​​ന്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. കേ​​ര​​ള മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ബി​​ബു പു​​ന്നൂ​​രാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ. ​​രാ​​ധ തേ​​വ​​നൂ​​ര്‍ സ്വാ​​ഗ​​ത​​വും ഡോ. ​​അ​​നി​​ല്‍ ജോ​​സ​​ഫ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.