തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹൈ​​​​ക്കോ​​​​ട​​​​തി പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ർ. അ​​​​ശോ​​​​കി​​​​ന് പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ.

ജൂ​​​​ണ്‍ മു​​​​ത​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ഓ​​​​ഫീ​​​സ​​​​റു​​​​ടെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല​​​​യും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. സെ​​​​പ്റ്റം​​​​ബ​​​​ർ 30ന് ​​​​വി​​​​ര​​​​മി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ ര​​​​ണ്ടു​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ക​​​​രാ​​​​ർ​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ നി​​​​യ​​​മ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്.


ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ​​​​യും സം​​​​സ്ഥാ​​​​നം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​ന്ന സു​​​​പ്രീം​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ​​​​യും കാ​​​​ര്യ​​​​ങ്ങ​​​​ൾ മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ഭ​​​​ര​​​​ണ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു വി​​​​ല​​​​പ്പെ​​​​ട്ട സേ​​​​വ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്.