അഞ്ചൽ സെന്റ് ജോൺസ് കോളജിന് നാക് എ ഗ്രേഡ്
Sunday, October 27, 2024 6:22 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിലിന്റെ എ ഗ്രേഡ്. 2024 ഒക്ടോബർ മുതൽ അഞ്ചു വർഷത്തേക്കാണ് അംഗീകാരം.
കോളജിൽ സന്ദർശിച്ച് യുജിസി യുടെ മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ ഗ്രേഡ്. അധ്യാപകർ,അനധ്യാപകർ, വിദ്യാർഥികൾ രക്ഷിതാക്കൾ, മാതാപിതാക്കൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുമായി സമിതി ചർച്ചകൾ നടത്തിയിരുന്നു.
2015ലും കോളജിന് നാക് എ ഗ്രേഡ് ലഭിച്ചിരുന്നു.അധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്റിന്റെയും കഠിനാധ്വാനഫലമാണ് നേട്ടമെന്ന് പ്രിൻസിപ്പൽ പ്രഫ. നിഷ തോമസ്, മാനേജ്മെന്റ്സെക്രട്ടറി ഡോ.കെ .വി. തോമസ്കുട്ടി, ബർസാർ ഫാ. ജിനോയ് മാത്യു, കോളജ് നാക് കോ-ഓർഡിനേറ്റർ പ്രഫ. ജെറി സി ജാക്സൺ എന്നിവർ അറിയിച്ചു.