തൊ​​ടു​​പു​​ഴ: തൊ​​ട്ടി​​യാ​​ർ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി 28ന് ​​മ​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും. 40 മെ​​ഗാ​​വാ​​ട്ട് ശേ​​ഷി​​യു​​ള്ള പ​​ദ്ധ​​തി​​യി​​ൽ പെ​​രി​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​യാ​​യ ദേ​​വി​​യാ​​റി​​ലെ ജ​​ല​​മാ​​ണ് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

വാ​​ള​​റ​​യി​​ൽ ദേ​​വി​​യാ​​റി​​നു​​ കുറു​​കെ സ്ഥാ​​പി​​ച്ച ത​​ട​​യ​​ണ​​യും അ​​നു​​ബ​​ന്ധ ജ​​ലാ​​ശ​​യ​​വു​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഊ​​ർ​​ജസ്രോ​​ത​​സ്.

222 മീ​​റ്റ​​ർ നീ​​ള​​വും ഏ​​ഴ​​ര മീ​​റ്റ​​ർ ഉ​​യ​​ര​​വു​​മു​​ള്ള ത​​ട​​യ​​ണ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ സം​​ഭ​​രി​​ച്ചി​​രി​​ക്കു​​ന്ന ജ​​ലമാ​​ണ് 1252 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള പെ​​ൻ​​സ്റ്റോ​​ക്കി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്.


28നു ​​രാ​​വി​​ലെ 10.30നു ​​ലോ​​വ​​ർ​​പെ​​രി​​യാ​​ർ പ​​വ​​ർ​​ഹൗ​​സ് പ​​രി​​സ​​ര​​ത്തു ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ മ​​ന്ത്രി കെ.​​ കൃ​​ഷ്ണ​​ൻ​​കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി​​രി​​ക്കും.